കോഴിക്കോട്: സംവിധായകന്‍ കമലിനെ പേരു പറയാതെ വിമര്‍ശിച്ച് സംവിധായകന്‍ രാജസേനന്‍. പ്രധാനമന്ത്രിയെ നരാധമന്‍ എന്നു വിളിക്കുന്ന കലാകാരന്മാരാണ് ഇവിടെയുള്ളതെന്നാണ് രാജസേനന്‍ പറഞ്ഞത്. കോഴിക്കോട് ഉണര്‍വ്വ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച മാനിഷാദ് സാംസ്‌കാരിക സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാകാരന്മാരില്‍ ധനമോഹവും അധികാരമോഹവും കൂടിവരികയാണ്. എല്ലാവരും ബഹുമാനിക്കുന്ന എം.ടി വാസുദേവന്‍ നായര്‍പോലും നോട്ടുനിരോധനം വന്നപ്പോള്‍ പ്രധാനമന്ത്രിയെ തുഗ്ലക്ക് എന്നു വിളിച്ചു. എന്നാല്‍ എം.ടിയും സ്വന്തം ജില്ലയില്‍ ഒരു അരുംകൊല നടന്നപ്പോള്‍ അദ്ദേഹം പ്രതികരിച്ചു കണ്ടില്ല.


Must Read: നടി ആക്രമിക്കപ്പെട്ട സംഭവം; കൈരളി കാണിക്കുന്നത് എന്താണെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് രാജിവെച്ച് പോകണമെന്ന് റിമ കല്ലിങ്കല്‍ 


എം. മുകുന്ദന്‍ പറയുന്നു എഴുത്തുകാരെ സംരക്ഷിക്കുന്നത് ഇടതുപക്ഷമാണെന്ന്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് സക്കറിയയ്ക്ക് എങ്ങനെയാണ് പയ്യന്നൂരില്‍ ഇടതുപക്ഷക്കാരില്‍ നിന്ന് തല്ലുകിട്ടിയതെന്നും രാജസേനന്‍ ചോദിച്ചു.

ചില സാംസ്‌കാരിക നായകന്മാരുടെ എഴുത്ത് നന്നാകുമ്പോള്‍ വാക്കുകള്‍ ക്രൂരമാകുന്നു. ക്രൂരമായ നിശ്ശബ്ദതയെ ഭേദിച്ച് മുന്നോട്ടു വരാനും എഴുത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കാനും കഴിയണം. അദ്ദേഹം പറഞ്ഞു.