എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലി മട്ടണ്‍ ബിരിയാണി, ബല്ലാലദേവ ചിക്കന്‍ ബിരിയാണി, അവന്തിക വെജിറ്റബിള്‍ ഫ്രൈഡ് റൈസ്; ബാഹുബലി തരംഗം ഭക്ഷണത്തിലും
എഡിറ്റര്‍
Friday 19th May 2017 2:00pm

ബാഹുബലി മട്ടണ്‍ ബിരിയാണി, ബല്ലാലദേവ ചിക്കന്‍ ബിരിയാണി, അവന്തിക വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ദേവസേന ചപ്പാത്തി, കട്ടപ്പ മീല്‍സ് …എന്താണ് സംഗതിയെന്നതല്ലേ? ബാഹുബലി തരംഗം ഭക്ഷണത്തിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ഇതും.

ന്യൂ സിദ്ധാപുത്തൂര്‍ ബി.കെ.രങ്കനാഥന്‍ സ്ട്രീറ്റിലെ രാജാസ് കഫെ എന്ന ഹോട്ടലിലാണ് ബാഹുബലി കഥാപാത്രങ്ങളുടെ പേരില്‍ ഭക്ഷണം തയ്യാറാക്കുന്നത്.


Dont Miss ‘ഒരു കായിക താരത്തോട് ഇങ്ങനെ ചെയ്യുന്നത് ശരിയോ’; ഏജീസിനോട് ചോദ്യവുമായി വിനീതിന്റെ മറുപടി കത്ത് 


ഇവിടെ മിക്ക വിഭവങ്ങളും കോംപോസായാണ് നല്‍കുന്നത്. അതായത് ബാഹുബലി മട്ടണ്‍ ബിരിയാണിയോടൊത്ത് ചിക്കന്‍ ലോലിപോപ്പാണ് കോംപോസ് ഓഫറിലുള്ളത്. ദേവസേന ചപ്പാത്തിയോടൊത്ത് മുട്ട മസാല, അവന്തിക വെജിറ്റേറിയന്‍ ഫ്രൈഡ് റൈസിനോടൊത്ത് മഷ്‌റൂം പെപ്പര്‍ ഫ്രൈ, ബല്ലാലദേവ ചിക്കന്‍ ബിരിയാണിയോടൊത്ത് പൊരിച്ച മീന്‍ എന്നിങ്ങനെയാണ് കോംപോസ് ഓഫറുകള്‍.
ബാഹുബലിയുടെ പ്രചാരണാര്‍ഥം കോംപോസ് ഓഫറുകള്‍ വില കുറച്ചാണു നല്‍കുന്നതെന്ന് കടയുടമ പറയുന്നു. നേരത്തെ കബാലി സിനിമ പുറത്തിറങ്ങിയപ്പോഴും അതേ പേരിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഹോട്ടലില്‍ തയാറാക്കിയിരുന്നു.

കബാലി പെറോട്ട ഇപ്പോഴും ഹോട്ടലില്‍ ലഭ്യമാണ്. കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബാഹുബലി വിഭവങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയതും ബാഹുബലിയുടെ ചിത്രത്തോടു കൂടിയതുമായ ബോര്‍ഡ് ജനശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഇത്തരം പുതിയ പരീക്ഷണരീതികളോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കടയുടമ പറയുന്നു.

Advertisement