Categories

വീണ്ടും രാ­ജപ­ക്‌­സെ; ഫൊന്‍­സെ­കെ താ­മ­സി­ക്കുന്ന ഹോ­ട്ടല്‍ സൈന്യം വള­ഞ്ഞു

കൊളം­ബോ: ശ്രീ­ല­ങ്കന്‍ തി­ര­ഞ്ഞെ­ടു­പ്പില്‍ രാ­ജ­പ­ക്‌­സെ വിജ­യം ഉ­റ­പ്പാ­ക്കി­യി­രി­ക്കെ പ്ര­തി­പ­ക്ഷ സ്ഥാ­നാര്‍­ഥി ഫൊന്‍­സെ­കെ­ താ­മ­സി­ക്കുന്ന ഹോ­ട്ട­ലി­ന് ചുറ്റും സൈന്യം വ­ള­ഞ്ഞ­താ­യി റി­പ്പോര്‍ട്ട്. മ­ധ്യ കൊ­ളം­ബോ­യി­ലെ ലേ­ക്ക് ഫ്ര­ണ്ട് ല­ക്ഷ്വ­റി ഹോ­ട്ട­ലി­നെ­യാ­ണ് സര്‍­വ്വായു­ധ സ­ജ്ജരായ സൈന്യം വ­ള­ഞ്ഞ­ത്. പ്ര­തി­പ­ക്ഷ­നേ­താ­വ് ഫൊന്‍­സെ­കെയും അ­ദ്ദേ­ഹ­ത്തി­ന്റെ 400 ഓ­ളം അ­നു­യാ­യി­കളും ഹോ­ട്ട­ലി­ലു­ണ്ടെ­ന്നാ­ണ് ക­ണ­ക്കാ­ക്കു­ന്നത്. ആ­രോ­പ­ണ വി­ധേ­യനായ മുന്‍ സൈനി­ക ത­ല­വനും ഫൊന്‍­സെ­കെ­ക്കൊ­പ്പ­മു­ണ്ടെ­ന്നും ഇ­വ­രു­ടെ പദ്ധ­തി എ­ന്താ­ണെ­ന്ന് വ്യ­ക്ത­മാ­യി­ട്ടി­ല്ലെന്നും സര്‍­ക്കാര്‍ വൃ­ത്ത­ങ്ങള്‍ വ്യ­ക്ത­മാ­ക്കി.

സൈന്യം ത­ന്റെ അം­ഗ­ര­ക്ഷക­രെ ഭീ­ഷ­ണി­പ്പെ­ടു­ത്തി­യ­താ­യി ഫൊന്‍­സെ­കെ ഒ­രു മാ­ധ്യ­മ­ത്തോ­ട് ടെലി­ഫോ­ണില്‍ പ­റഞ്ഞു. തങ്ങ­ളെ അ­റ­സ്റ്റ് ചെ­യ്യാ­നാ­ണ് സൈ­ന്യ­ത്തി­ന്റെ നീ­ക്ക­മെ­ന്ന് സം­ശ­യി­ക്കു­ന്ന­തായും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

അ­തേ­സമയം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്‌­സെ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തി­ലേ­റു­മെ­ന്ന് വ്യ­ക്ത­മാ­യി. 18 ല­ക്ഷം വോ­ട്ടി­ന്റെ ഭൂ­രി­പ­ക്ഷ­ത്തി­ന് രാ­ജ്­പ­ക്‌­സെ വി­ജ­യി­ച്ച­തായി ഔ­ദ്യോഗി­ക വെബ്‌­സൈ­റ്റ് അ­വ­കാ­ശ­പ്പെട്ടു. ദക്ഷിണ, മധ്യ ശ്രീലങ്കയില്‍ രാജപക്‌­സെ വന്‍ മുന്നേറ്റമാണ് കാഴ്ചവെ­ച്ചത്. അതേസമയം തമിഴ് സംസാരിക്കുന്നവര്‍ക്ക് മേധാവിത്വമുള്ള വടക്ക് കിഴക്കന്‍ മേഖലകളില്‍ രാജപക്‌­സെക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.