ചെന്നൈ: രാഷ്ട്രീയ പ്രവേശത്തിനുള്ള സാധ്യത തള്ളാതെ നടന്‍ രജനീകാന്ത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അഴിമതിക്കാരെ അടുപ്പിക്കില്ല. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും.

ഏതുനിയോഗം ഏറ്റെടുക്കേണ്ടിവന്നാലും ഏറ്റവും സത്യസന്ധമായി നിറവേറ്റുമെന്നും രജനീകാന്ത് പറഞ്ഞു. കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആരാധകരെ കാണാനെത്തിയതായിരുന്നു രജനി.


Dont Miss ആടിനെ പട്ടിയാക്കരുത്: തന്നെ ആരും തള്ളിപ്പറഞ്ഞിട്ടില്ല: ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ശോഭാ സുരേന്ദ്രന്‍ 


എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആരാധകര്‍ക്ക് മുന്നിലെത്തിയ രജനി തന്റെ രാഷ്ട്രീയപ്രവേശനം ഉടനുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് നല്‍കിയത്.

തമിഴ്നാട് രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ആഞ്ഞടിച്ച സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയനേതാക്കള്‍ ആരാധകരെ ചൂഷണം ചെയ്യുകയാണെന്നും അഭിപ്രായപ്പെട്ടു

പണത്തിനായി രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണ് ഇന്ന് എറ്റവുമധികമുള്ളതെന്നും രജനീകാന്ത് പറഞ്ഞു. പണമുണ്ടാക്കുന്ന രാഷ്ട്രീയക്കാരെ പുച്ഛമാണെന്നും രജനി വ്യക്തമാക്കി.

തമിഴ്നാട് രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ച താരം പക്ഷെ തന്റെ രാഷ്ട്രീയ പ്രവേശനം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയില്ല. രാഷ്ട്രീയ പ്രവേശന സാധ്യതകളുമായി താരം രംഗത്തെത്തിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്
ഇതിനിടെ അധോലോക നായകന്‍ ഹാജി മസ്താനായി അഭിനയിയ്ക്കാന്‍ രജനികാന്തിന് ബി.ജെ.പി പിന്തുണ നല്‍കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനാണ് രജനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. എന്നാല്‍ സൂപ്പര്‍സ്റ്റാറിന്റെ അടുത്ത സിനിമയ്ക്ക് ഹാജി മസ്താനുമായി യാതൊരു ബന്ധവുമില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വാദം.

കബാലിയ്ക്കു ശേഷം പാ. രഞ്ജിത്തും രജനികാന്തും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ അധോലോക നായകനായ ഹാജി മസ്താന്റെ വേഷത്തിലാണ് രജനി എത്തുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.