തിരുവനന്തപുരം: വാച്ച് ആന്റ് വാര്‍ഡ് രജനിക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക്. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് സഭയില്‍ നിന്ന് ഓര്‍ഡറുണ്ടെന്ന് രജനിയുടെ സഹോദരന്‍ പറഞ്ഞു. ഇന്നലെ രാവിലെ നിയമസഭയില്‍ ഉന്തും തള്ളും നടന്നതിനെതുടര്‍ന്ന് രജനിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കയാണ്.

അതേസമയം നിയമസഭയില്‍ കൈയാങ്കളി നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് നടത്തിയ വീഡിയോ പരിശോധനയില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പുമൂലമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വീഡിയോ പരിശോധനയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും യുഡിഎഫിന്റെയും നിലപാട്.

Subscribe Us:

എന്നാല്‍, പ്രതിപക്ഷം എതിര്‍ത്തത് മൂലം സ്പീക്കര്‍ മാധ്യമങ്ങളെ ഒഴിവാക്കുകയായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡനുനേരെയുണ്ടായ അക്രമണത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷം ഏറ്റെടുക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.