മുംബൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ശിവസേനാ നേതാവ് ബാല്‍താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ബന്ദ്രയിലെ താക്കറെയുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. താക്കറെ തനിക്ക് ദൈവത്തെപ്പോലെയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം രജനീകാന്ത് പറഞ്ഞു. മഹാരാഷ്ട്ര സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രജനിയും ഐശ്വര്യയും അഭിനയിച്ച യെന്തിരന്‍ ബോളിവുഡ് തിയേറ്ററുകളില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. കൂടിക്കഴ്ച 40 മിനിട്ട് നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സിനിമയെക്കുറിച്ചും ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടിനെക്കുറിച്ചും താക്കറെ രജനിയോട് ചോദിച്ചതായി റിപ്പോര്‍ട്ടുണ്ട്.