എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്
എഡിറ്റര്‍
Monday 10th March 2014 5:44pm

rajanikanth-2

സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്ന ഇന്ത്യയിലെ പ്രധാന സംസ്ഥാനം തമിഴ്‌നാടാണെന്നു വേണമെങ്കില്‍ പറയാം. തമിഴിലെ ഒട്ടു മിക്ക നടന്മാരും തങ്ങളുടെ രാഷ്ട്രീയം വെളിപ്പെടുത്തുവാനോ പാര്‍ട്ടികളില്‍ അംഗമായി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ മടിയില്ലാത്തവരാണ്.

എന്നാല്‍ തമിഴ് സിനിമയുടെ ദളപതി രജനീകാന്ത് തനിക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമില്ലെന്നാണ് വീണ്ടും വ്യക്തമാക്കുന്നത്.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയെ അനുകൂലിക്കുമോ എന്ന മാധ്യമങ്ങളുടെ ചേദ്യത്തിന് ‘രാഷ്ട്രീയം പറയുന്നില്ല’ എന്നായിരുന്നു രജനീകാന്തിന്റെ മറുപടി.

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കൊച്ചടിയാനിന്റെ’ ഓഡിയോ റിലീസിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജനീകാന്ത്.

മുമ്പും പല തവണ രജനീകാന്തിന്റെ രാഷ്ട്രീയമറിയാനായി മാധ്യമങ്ങളും ആരാധകരും ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അത് വ്യക്തമാക്കുന്ന രീതിയിലൊരു പ്രസ്താവന രജനീകാന്ത് ഇറക്കിയിട്ടില്ല.

Advertisement