Categories

സി എം എസ് പ്രിന്‍സിപ്പലിനെതിരെ എം ജി വി സി

കോട്ടയം: സി എം എസ് കോളജ് പ്രിന്‍സിപ്പിലിന്റെ നിലപാടിനെതിരെ എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാജന് ഗുരുക്കള്‍ രംഗത്ത്. പ്രിന്‍സിപ്പല്‍ കുറച്ചുകൂടി പക്വതയോടെ പ്രവര്‍ത്തിക്കണമായിരുന്നെന്നും, പ്രശ്‌നം വഷളാക്കിയത് പ്രിന്‍സിപ്പലാണെന്നും സ്വകാര്യ ടി വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഡോ. രാജന്‍ഗുരുക്കള്‍ അഭിപ്രായപ്പെട്ടു.

പ്രിന്‍സിപ്പല്‍ അവസരോചിതമായി പെരുമാറിയിരുന്നുവെങ്കില്‍ പ്രശ്‌നം ഒഴിവാക്കാമായിരുന്നു. പരീക്ഷയെഴുതാന്‍ കഴിയാതെ വരികയെന്നത് ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. സര്‍വ്വകലാശാല മേധാവിയെന്ന നിലയില്‍ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന് വിളിപ്പിച്ചപ്പോള്‍ എത്താന്‍ പ്രിന്‍സിപ്പല്‍ കൂട്ടാക്കിയില്ല. പകരം അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കുകയായിരുന്നുവെന്നും വി. സി കൂട്ടിച്ചേര്‍ത്തു.

എസ് എഫ് ഐക്കാര്‍ പ്രതിഷേധ പ്രകടനം നടത്തിയെങ്കിലുംഇന്നലെ തുടങ്ങിയ നാലാം സെമസ്റ്റര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീഷയ്ക്ക് പുറത്താക്കപ്പെട്ട ജെയ്ക് സി.തോമസ് എത്തിയിരുന്നില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോട്ടയം ഡി.വൈ.എസ്.പി പി ബിജോയിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം രാവിലെ മുതല്‍ തന്നെ കോളേജ് കവാടത്തില്‍ നിലയുറപ്പിച്ചിരുന്നു. പരീക്ഷയ്ക്കു വന്ന വിദ്യാര്‍ത്ഥികളെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചാണ് കാമ്പസിലേക്ക് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ കോളേജിനു മുന്നില്‍ ഉപരോധം നടത്താനാണ് എസ്.എഫ.്‌ഐ തീരുമാനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.