തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട എം.ജി. രാജമാണിക്യത്തെ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം

Subscribe Us:

നിലവില്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് നടപടിയായി ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രനെയാണ് കെ.എഎസ്.ആര്‍.ടി.സി സി.എം.ഡിയായി നിയമിച്ചത്.

നഷ്ടത്തിലായിരുന്ന കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കുന്നതിനായി നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കികൊണ്ടിരിക്കെ രാജമാണിക്യത്തെ സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റിയത് സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.