Categories

രാ­ജ­ധാ­നി എ­ക്‌­സ്­പ്ര­സ് പാ­ളം­തെറ്റി: അ­ട്ടി­മ­റി­യെ­ന്ന് സംശയം

കൊല്‍ക്ക­ത്ത: ന്യൂ­ദല്‍­ഹി-ഹൗറ രാ­ജ­ധാ­നി എ­ക്‌­സ്­പ്ര­സ് കൊല്‍­ക്ക­ത്ത­യി­ലെ ഹൂ­ഗ്ലി ജില്ല­യില്‍ പാ­ളം­തെറ്റി. എ­ക്‌­സ്­പ്ര­സിന്റെ എന്‍­ജി­നാ­ണ് കൊല്‍­ക്ക­ത്ത­യില്‍ നി­ന്നും 27 കി.മീ അ­ക­ലെ­യു­ള്ള ബ­റു­യ്പു­ര സ്റ്റേ­ഷ­നില്‍­വെ­ച്ച് പാ­ളം­തെ­റ്റി­യ­ത്.
അ­തി­നി­ടെ പാ­ള­ത്തില്‍ നി­ന്നും 300ല­ധി­കം ഇ­രു­മ്പു­ക്ലി­പ്പുകള്‍ എ­ടു­ത്തു­മാ­റ്റിയത്‌ അ­ധി­കൃ­ത­രെ സം­ശ­യ­ത്തി­ലാ­ക്കി­യി­ട്ടു­ണ്ട്.

ബ­റു­യ്പു­ര സ്റ്റേ­ഷ­നി­ലേ­ക്ക് എ­ക്‌­സ്­പ്ര­സ് പ്ര­വേ­ശിക്ക­വേ എന്‍­ജിന്‍ വീ­ലു­ക­ളാ­ണ് പാ­ള­ത്തില്‍ നി­ന്നും­തെ­ന്നി­മാ­റി­യ­തെ­ന്ന് മു­തിര്‍­ന്ന റ­യില്‍­വേ ഉ­ദ്യോ­ഗ­സ്ഥന്‍ അ­റി­യി­ച്ചു. അ­പ­ക­ട­ത്തില്‍ യാ­ത്ര­ക്കാ­രാര്‍ക്കും പ­രു­ക്കേ­റ്റി­ട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.