Categories

ടെലകോം മന്ത്രി എ രാജ രാജിവച്ചു

ന്യൂദല്‍ഹി : 2G സ്പകെട്രം വിവാദത്തില്‍പ്പെട്ട ടെലകോം മന്ത്രി എ രാജ രാജിവച്ചു. ഞായറാഴ്ച നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് രാജ രാജിവച്ചത്. പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിനായാണ് രാജ രാജിവയ്്ക്കുന്നതെന്ന് ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി വ്യക്തമാക്കി. രാജിക്കത്ത് രാജ പ്രധാനമന്ത്രിക്ക് കൈമാറി.

പ്രധാനമന്ത്രിയെ നേരില്‍കണ്ടാണ് രാജ രാജികത്ത് സമര്‍പ്പിച്ചത്. രാജയുടെ രാജി കോണ്‍ഗ്രസ്സ് നേതാക്കള്‍ നേരത്തേ ആവശ്യരപ്പെട്ടിരുന്നു. എ​ന്നാല്‍ മന്ത്രിസഭയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കികൊണ്ട് ഡിഎംകെയും കരുണാനിധിയും രാജയ്ക്ക് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു.

സര്‍ക്കാര്‍ ഖജനാവിന്  1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2 ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സി.എ. ജി.  നേരത്തേ പരാമര്‍ശമുണ്ടായിരുന്നു. രാജിക്ക് പിന്നില്‍ ചില കോണ്‍ഗ്രസ്സ് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. രാജയുടെ കാര്യത്തില്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്സ് കരുണാനിധിയിയോട് ആവശ്യപ്പെട്ടിരുന്നു.

പാര്‍ലമെന്‍റിലെ പ്രക്ഷുബ്ധാവസ്ഥ ഇല്ലാതിരിക്കാനാണ് താന്‍ രാജിവച്ചതെന്നും ഇതിന് കരുണാനിധിയുടെ ഉപദേശമുണ്ടായിരുന്നുവെന്നും രാജി വച്ചതിന് ശേഷം രാജ വ്യക്തമാക്കി. ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച രാവിലെയും രാജ ഡിഎംകെ നേതാവ് കരുണാനിധിയുമായി ചര്‍ച്ചചെയ്തിരുന്നു.

എന്നാല്‍ രാജയുടെ രാജി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് ബിജെപി വക്താവ് അഭിപ്രായപ്പെട്ടു. രാജ രാജിവെയ്ക്കാതെ സഭനടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേരത്തേ വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.