ന്യൂദല്‍ഹി: രാജിവെച്ച ടെലികോം മന്ത്രി എ രാജയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. ആര്‍ കെ ചണ്ഡോലിയയെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. 2ജി സ്‌പെക്ട്രം കരാറുകള്‍ നല്‍കുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ മുഴുവന്‍ സംഭാഷണങ്ങളിലും ചണ്ഡോലിയ പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകളുടെയെല്ലാം കേന്ദ്ര ബിന്ദുമായി പ്രവര്‍ത്തിച്ചത് ഇദ്ദേഹത്തിന്റെ ഓഫീസായിരുന്നു.

അതേ സമയം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉന്നതരുടെ തലകള്‍ വരും ദിവസങ്ങളില്‍ ഉരുളുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.