ന്യൂദല്‍ഹി: വിവിധ മന്ത്രാലയങ്ങളുടെ  മുന്നറിയിപ്പ് കണക്കിലെടുക്കാതെയാണ്  ടെലികോം മന്ത്രി എ.രാജ 2ജി സ്‌പെക്ട്രം അഴിമതിക്ക് കൂട്ടുനിന്നതെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രാജയുടെ രാജിക്കായി ആവശ്യമുയര്‍ന്നു കഴിഞ്ഞു.

1.75 ലക്ഷം കോടിയുടെ നഷ്ടമാണ് സ്‌പക്ട്രം ഇടപാടിലൂടെ ഖജനാവിന് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്  സര്‍ക്കാറിന് ലഭിച്ചതോടെ രാജയുടെ  സ്ഥാനം പോകുമെന്ന് ഉറപ്പായി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് ജി20 ഉച്ചകോടിക്കായി ദക്ഷിണ കൊറിയയിലേക്കു പോയതുകൊണ്ടാണ് പെട്ടെന്ന് ഒരു തീരുമാനമെടുക്കാത്തതെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന സൂചന. അതേസമയം പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നതോടെ രാജയ്ക്ക് സ്ഥാനം പോകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.