ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച കേന്ദ്ര മന്ത്രി എ രാജക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. സത്യവാങ്മൂലം ശനിയാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.