എഡിറ്റര്‍
എഡിറ്റര്‍
വിവാദ പ്രസംഗം: രാജ് താക്കറെയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്
എഡിറ്റര്‍
Saturday 29th September 2012 12:54am

ന്യൂദല്‍ഹി: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയ്‌ക്കെതിരെ ദല്‍ഹി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

Ads By Google

ഉത്തരേന്ത്യക്കാര്‍ പ്രത്യേകിച്ച് ബീഹാറികള്‍ക്കെതിരെ താക്കറെ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലുള്ള കേസിലാണ് നടപടി.  മുംബൈയിലുള്ള ഉത്തരേന്ത്യക്കാരെ നുഴുഞ്ഞുകയറ്റക്കാരായാണ് രാജ് താക്കറെ തന്റെ പ്രസ്താവനയില്‍ ചിത്രീകരിച്ചത്.

രാജ് താക്കറെയുടെ പ്രസ്താവന ദേശവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഹാജരാകാനുള്ള കോടതി നിര്‍ദേശം പാലിക്കാത്തതിനാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

2007 ലും 2009 ലും സമാനമായി ഉത്തരേന്ത്യക്കാര്‍ക്കെതിരെ സംസാരിച്ചതിന് രാജ് താക്കറെയ്‌ക്കെതിരെ കേസ് നിലവിലുണ്ട്.

Advertisement