എഡിറ്റര്‍
എഡിറ്റര്‍
രാജ് താക്കറെയുടെ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു: പിന്തുണയുമായി ആയിരങ്ങള്‍
എഡിറ്റര്‍
Tuesday 21st August 2012 1:52pm

മുംബൈ: ആസാദ് മൈതാനത്തുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് രാജ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന നടത്തുന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്നു.

Ads By Google

ഇന്ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച റാലിക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ചിനോടനുബന്ധിച്ച് പതിനയ്യായിരം പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. എങ്കിലും മാര്‍ച്ച് ആരംഭിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ നഗരത്തിലെ ഗതാഗത സംവിധാനം താറുമാറായിക്കൊണ്ടിരിക്കുകയാണ്.

ഗിര്‍ഗം ചൗപതി മുതല്‍ ആസാദ് മൈതാന്‍ വരെ അഞ്ച് കിലോമീറ്ററാണ് എം.എന്‍.എസ് റാലി നടത്തുന്നത്. എന്നാല്‍ ഇത് ജനജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും രാജ് താക്കറെ വഴങ്ങിയിട്ടില്ല.

എന്ത് പ്രതിസന്ധിയുണ്ടായാലും താന്‍ അത് നേരിടുമെന്നും തന്റെ റാലി തടഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം അറിയാമെന്നുമായിരുന്നു രാജ് താക്കറെയുടെ മറുപടി. തന്റെ മാര്‍ച്ചിന് അനുമതി നിഷേധിക്കുന്ന പോലീസ് റാസ അക്കാദമിക്ക് അനുമതി നല്‍കിയത് എന്തിനാണെന്നും താക്കറെ ചോദിച്ചു.

അതേസമയം, റാലിക്കിടെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്‍ മുന്നറിയിപ്പ് നല്‍കി. എം.എന്‍.എസിയ്ക്കുള്ളില്‍ ഹിന്ദുത്വ ആശയങ്ങള്‍ക്ക് മേല്‍ക്കൈ നേടാനുള്ള താക്കറെയുടെ നീക്കമാണ് റാലിക്കുപിന്നിലെന്നും ചവാന്‍ പറഞ്ഞു. പത്ത് ദിവസം മുന്‍പ് ആസാദ് മൈതാനത്ത് നടന്ന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement