കൊച്ചി: ഞായറാഴ്ച്ച കൊച്ചി കലൂര്‍ അന്താരാഷ്ട്രസ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ആസ്‌ട്രേലിയ ആദ്യ ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് മഴ ഭീഷണി. തുടര്‍ച്ചയായി പെയ്യുന്ന മഴ ആസ്‌ട്രേലിയന്‍ ടീമിന്റെ പ്രാക്ടീസ് മുടക്കി.കഴിഞ്ഞദിവസം രാത്രിമുതല്‍ നഗരത്തില്‍ മഴ പെയ്യുകയാണ്. തിങ്കളാഴ്ച്ചവരെ കൊച്ചിയില്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം.

ഒരുദിവസം പൂര്‍ണമായും മഴപെയ്യാതിരുന്നാല്‍ മാത്രമേ പിച്ചില്‍ കളിക്കാനാകൂ. നേരത്തേ ഇന്ത്യന്‍ താരങ്ങളുടെ ലഗേജുകളടങ്ങിയ വാഹനം അപകടത്തില്‍പ്പെട്ടു. വൈറ്റിലക്കടുത്ത് വാഹനം മറ്റൊരു കാറിനു പിന്നിലിടിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീം ഇന്ന് ഉച്ചക്കുശേഷം പ്രാക്ടീസിനിറങ്ങുന്നുണ്ട്. ഏകദിനത്തിനായി കഴിഞ്ഞദിവസമാണ് ഇരുടീമുകളും കൊച്ചിയിലെത്തിയത്. കൊച്ചി സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞനാലു മല്‍സരങ്ങളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിരയില്‍ സച്ചിന്‍, സെവാഗ്, ശ്രീശാന്ത് എന്നിവര്‍ ഉണ്ടാകില്ല.