പേഷാവര്‍: പാക്കിസ്താനില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയിലും പേമാരിയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു.പാക്കിസ്താന്റെ അധീനതയിലുള്ള വടക്കുകിഴക്കന്‍ കശ്മീരിലാണ് പേമാരി നാശം വിതച്ചിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും കനത്ത മഴയില്‍ ഒലിച്ചുപോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.

കനത്തമഴ മൂലമുണ്ടായ മണ്ണിടിച്ചിലില്‍ രാജ്യത്തെ ചൈനയുമായി ബന്ധപ്പെടുത്തുന്ന പ്രധാനപാത തകര്‍ന്നിട്ടുണ്ട്. ഖൈബര്‍ പ്രദേശത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോളുണ്ടായിരിക്കുന്നത്. പേമാരി 6 ലക്ഷത്തിലധം പേരെ ബാധിച്ചിട്ടുണ്ട്. പെഷവാറും സ്വാതും രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണപ്പൊതികളും ദുരിതാശ്വാസ സാമഗ്രീകളും വിതരണം ചെയ്യുന്നുണ്ട്.