Categories

കനത്ത മഴ: തിരുവനന്തപുരത്ത് മതില്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം:  കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണ് തിരുവനന്തപുരത്ത് ഒരു മരണം. മണികണ്‌ഠേശ്വരം ചീനിക്കോണത്ത് വേലപ്പന്‍ ആചാരി(60) ആണ് മരിച്ചത്.

തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരത്തെ മലയോര മേഖലയായ നെയ്യാറ്റിന്‍കര നെടുമങ്ങാട് തുടങ്ങിയ പ്രേദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്‌ .

മഴയെത്തുടര്‍ന്ന് തിരുവനന്തപുരം നാഗര്‍കോവില്‍ പാസര്‍ഞ്ചര്‍ റദ്ദാക്കി. കൂടാതെ തീരദേശവാസികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.