ജിദ്ദ: ചൊവ്വാഴ്ച വൈകുന്നേരം മക്കയിലൂണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും മൂന്നു മരണം. മരിച്ച മൂന്നുപേരില്‍ രണ്ടാളുകള്‍ പാക്കിസ്ഥാന്‍ സ്വദേശികളാണ്. ഹറം ശരീഫ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ് മഴ നാശം വിതച്ചത്. 20ഓളം പേര്‍ക്ക് മിന്നലേറ്റതായും റിപ്പോര്‍ട്ടുണ്ട്. പന്ത്രണ്ട് മില്ലീമീറ്റര്‍ മഴയാണ് മക്കയില്‍ പെയ്തത്.
വരും ദിവസങ്ങളിലും പ്രതികൂല കാലാവസ്ഥ തുടരുമെന്ന് അധികൃതര്‍ അറിയിച്ചത്. നവംബര്‍ അവസാനത്തില്‍ തുടങ്ങി സൗദി ഭൂഭാഗങ്ങളില്‍ അസാധാരണമായ ശൈത്യവും മഴയും അനുഭവപ്പെടുമെന്ന് ആഴ്ചകള്‍ക്കു മുമ്പേ കാലാവസ്ഥാ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടക്കമാവുമോ എന്ന് ആശങ്ക ഉണ്ടായിട്ടുണ്ട്.