വിശാഖപട്ടണം: യുവരാജിന്റെ തിരിച്ചുവരവ് ആഘോഷിക്കാനായി എത്തിയ ആരാധകരെ നിരാശരാക്കി ഇന്ത്യ-ന്യൂസിലന്റ് ആദ്യ ട്വന്റി-20 മാറ്റി വെച്ചു. രാത്രി ഏഴിന് ആരംഭിക്കേണ്ട മത്സരം മഴമൂലം മാറ്റിവെക്കുകയായിരുന്നു. അടുത്ത ചൊവ്വാഴ്ച്ചയിലേക്കാണ് മത്സരം മാറ്റിവെച്ചത്.

Ads By Google

ക്യാന്‍സര്‍ രോഗ ചികിത്സയ്ക്ക് ശേഷം യുവരാജ് പങ്കെടുക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്. ഇതോടെ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

മഴ ശക്തമായി തുടര്‍ന്നപ്പോള്‍ ഓവര്‍ ചുരുക്കി കളി തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു.

മഴ നിര്‍ഭാഗ്യകരമാണെന്നും ഫീല്‍ഡില്‍ തിരിച്ചുവരാന്‍ കാത്തിരിക്കുകായണെന്നും മാധ്യമങ്ങളോട് യുവരാജ് പറഞ്ഞു.