പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിനും മഴ ഭീഷണിയാവുന്നു. മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം ടോസ് തന്നെ വൈകിയിരിക്കുകയാണ്. സ്ഥിതി തുടര്‍ന്നാല്‍ മത്സരം ഉപേക്ഷിച്ചേക്കും.

പരമ്പരയിലെ ആദ്യ മത്സരവും മഴയില്‍ ഒലിച്ചുപോയിരുന്നു. 39.2 ഓവര്‍ മാത്രമാണ് അന്ന് കളി നടന്നത്. ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തുനില്‍ക്കുമ്പോഴാണ് കളി ഉപേക്ഷിച്ചത്.


Also Read: ‘ഇതൊന്ന് വായിച്ച് തീര്‍ത്തോട്ടെ ഭായ്…’; മത്സരത്തിനിടെ പുസ്തകം വായിച്ച് ഇന്ത്യന്‍ നായിക മിതാലി രാജ്; ധോണിയേക്കാള്‍ വലിയ ‘ക്യാപ്റ്റന്‍ കൂളെന്ന്’ സോഷ്യല്‍ മീഡിയ, വീഡിയോ


മൊത്തം അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ നാലര ദിവസം മഴ കൊണ്ടുപോയിരുന്നു.