കൊച്ചി: കൊച്ചി ഏകദിനം ഉപേക്ഷിച്ചു ഔദ്യോഗികപ്രഖ്യാപനം ഉടനേ ച്ചു കൊച്ചി ഏകദിനം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടര്‍ന്ന് പിച്ചിലും ഔട്ട്ഫീല്‍ഡിലും നനവ് നിലനില്‍ക്കുന്നതിനെത്തുടര്‍ന്നാണ് മല്‍സരം ഉപേക്ഷിച്ചത്.

നേരത്തേ മഴ വിട്ടിനിന്നശേഷം ആമ്പയര്‍മാര്‍ ഗ്രൗണ്ട് പരിശോധിച്ചിരുന്നു. എന്നാല്‍ അതനുശേഷം മഴ പെയ്യാന്‍ തുടങ്ങുകയായിരുന്നു. നിരാശരായ കാണികള്‍ സ്റ്റേഡിയത്തിനു പുറത്തേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെ അമ്പയറും മാച്ച് റഫറിയും ഗ്രൗണ്ട് പരിശോധിച്ചിരുന്നു. തുടര്‍ന്ന് വൈകിയാണെങ്കിലും കളി തുടങ്ങുമെന്ന് പ്രതീക്ഷയായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷയെയും തകിടംമറിച്ച് മഴപെയ്യുകയായിരുന്നു . കഴിഞ്ഞദിവസം മഴമാറിനിന്നെങ്കിലും ഡ്രൈനേജ് സംവിധാനത്തിലെ പോരായ്മ ഔട്ട്ഫീല്‍ഡില്‍ നിന്നും വെള്ളം നീക്കംചെയ്യുന്നതിന് തടസമായിരുന്നു.

ഇന്ന് രാവിലെ അഞ്ചുമുതല്‍തന്നെ ഗ്രൗണ്ടിലേക്ക് കാണികളെ പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. കേരളത്തില്‍ നിന്നും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പതിനായിരക്കണക്കിനുപേര്‍ കളികാണാനായി ദിവസങ്ങള്‍ക്കുമുമ്പു തന്നെ കൊച്ചിയിലെത്തിയിരുന്നു.