തിരുവനന്തപുരം: കനത്ത മഴയിലും മണ്ണിടിച്ചിലിലും തിരുവനന്തപുരത്ത് രണ്ടുപേര്‍ മരിച്ചു.പാലോട് ഷെരീഫാബീവി, കിളിമാനൂര്‍ സ്വദേശിനി സത്യഭാമ എന്നിവരാണ് കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം നടന്നത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കിളിമാനൂര്‍, തമ്പാനൂര്‍, പാലോട് എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി കൃഷിവിളകള്‍ക്കും മഴ നാശം വിതച്ചിട്ടുണ്ട്.