എഡിറ്റര്‍
എഡിറ്റര്‍
റിസര്‍വേഷന്‍ കോച്ചുകളിലെ ‘ഉറക്ക സമയം’ റെയില്‍വേ കുറച്ചു; നടപടി യാത്രക്കാരുടെ അടിപിടി ഒഴിവാക്കാന്‍
എഡിറ്റര്‍
Sunday 17th September 2017 5:25pm

ന്യൂദല്‍ഹി: ട്രെയിനിലെ സ്ലീപ്പര്‍കോച്ചുകളില്‍ ഉറങ്ങാനുള്ള സമയം രാത്രി 10 മുതല്‍ രാവിലെ 6വരെയാക്കി. ഒരു മണിക്കൂറാണ് കുറച്ചത്. നേരത്തെ 9-10 വരെയായിരുന്നു സമയം. യാത്രക്കാര്‍ മിഡില്‍-ലോവര്‍ ബര്‍ത്തുകളില്‍ അധിക സമയം കിടന്നുറങ്ങുന്നത് കാരണം അടിപിടിയുണ്ടാക്കുന്നത് ഒഴിവാക്കാനാണ് റെയില്‍വേയുടെ നടപടി.

അതേ സമയം വൃദ്ധര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം നിയന്ത്രണത്തില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. പുതിയ നിയമം സംബന്ധിച്ച് റെയില്‍വേ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

 

 

റെയില്‍വേ കൊമേഴ്‌സ്യല്‍ മാന്വലിലെ (വോള്യം 2) 652ാം ഭാഗത്താണ് പുതിയ നിയമം എഴുതി ചേര്‍ത്തത്.

യാത്രക്കാര്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളെ പറ്റി റെയില്‍വേ അധികൃതരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ നടപടിയെന്ന് റെയില്‍വേ മന്ത്രാലയം വക്താവ് അനില്‍ സക്‌സേന പറഞ്ഞു.

Advertisement