Categories

ഇ­ന്ത്യന്‍ റെയ്ല്‍­വേ മാ­പ്പില്‍ ഡല്‍ഹി പാക്കിസ്ഥാ­നില്‍

ന്യൂ­ദല്‍­ഹി: മഹാരാജാസ് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമാ­യി പടിഞ്ഞാറന്‍ റെയ്ല്‍­വേ നല്‍കിയ പത്രപരസ്യ­ത്തില്‍ ഗുരുത­രമാ­യ
പി­ഴ­വു­കള്‍ . രാജ്യ­ത്തെ പ്രമുഖ ദിനപത്ര­ങ്ങ­ളില്‍ നല്‍കിയ പ­ര­സ്യ­ത്തിലെ റൂട്ട് മാപ്പില്‍ ഡല്‍ഹി പാക്കിസ്ഥാ­നി­ലാ­ണ്.

മാപ്പില്‍ കോല്‍ക്കത്തയും ഗംഗയും ബംഗാള്‍ ഉള്‍ക്കടലിലാ­ണു അ­ട­യാ­ളെ­പ്പെ­ടു­ത്തി­യത്. വാരണാസി ഒറീസയിലും ഗ്വാളിയര്‍ മഹരാഷ്ട്ര­യി­ലുമാ­യാ­ണ് രേ­ഖ­പ്പെ­ടു­ത്തി­യ­ത്. പരസ്യ ഏജന്‍സിക്കു പറ്റിയ പിഴവാണി­തെ­ന്നാണ് റെയ്ല്‍വേയു­ടെ വി­ശ­ദീ­കരണം.

കോല്‍ക്കത്തയില്‍ നിന്നു നളന്ദയിലേക്കുളള മഹാരാജാസ് എക്‌സ്പ്ര­സിന്റെ ഫ്‌ളാഗ് ഒഫ് നിര്‍വഹിച്ചത് റെയ്ല്‍വേ മന്ത്രി മമത ബാനര്‍ജി­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.