തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ എഴുത്തുകാരിയും ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റ് എം.ആര്‍ ജയഗീതയെ ട്രെയിനില്‍ ടി.ടി.ഇമാര്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. തിരുവനന്തപ്പുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആരോപണ വിധേയരായ ടി.ടി.ഇമാരെ പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു തിരുവനന്തപുരം ബാറിലെ അഭിഭാഷകന്‍ എന്‍. വേണുഗോപാല്‍ സമര്‍പ്പിച്ച ഹരജിയിലാണു നടപടി.

Subscribe Us:

കേസുമായി ബന്ധപ്പെട്ട് ടി.ടി.ഇമാരായ പ്രവീണ്‍, ജാഫര്‍ ഹുസൈന്‍ എന്നിവരെ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് ജയഗീതയ്ക്ക് സൂപ്പര്‍ഫാസ്റ്റില്‍ കയറാന്‍ അവകാശമില്ലെന്നാണ് റെയില്‍വെയുടെ വാദം. ആസ്മയുള്ളതിനാല്‍ തിരക്കില്‍ നിന്ന് ഒഴിവാകാന്‍ ഫസ്റ്റ് ക്ലാസ് സീസണ്‍ എടുത്ത താന്‍ സൂപ്പര്‍ഫാസ്റ്റിലും കയറാവുന്ന വിധത്തില്‍ സീസണ്‍പുതുക്കിയിരുന്നെന്ന് ജയഗീത സംഭവമുണ്ടായദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പരാതി റദ്ദാക്കാന്‍ റെയില്‍വേ കണ്ടെത്തിയ വെറുമൊരുകാരണം മാത്രമാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ വച്ചായിരുന്നു സംഭവം. വെകിട്ട് അഞ്ചു മണിക്ക് ചെന്നൈ മെയിലില്‍ കയറി ടിക്കറ്റ് പരിശോധകനെത്തിയ ടി.ടി.എ  ഫസ്റ്റ് ക്ലാസ്‌കോച്ചിലെത്തി. എ.സിയിലിരിക്കാമെന്ന് ക്ഷണിച്ചു. ഇത് നിരസിച്ചതോടെ മറ്റൊരു ടി.ടി.ഇയെക്കൂടി കൂട്ടുപിടിച്ച് ജയഗീതയെ അവഹേളിക്കുകയായിരുന്നു.

ജയഗീത സൂപ്പര്‍ ഫാസ്റ്റില്‍ കയറിയത് തെറ്റ് !, ടി.ടി.ഇമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ചില ടി.ടി.ഇ മാര്‍ ഗോവിന്ദച്ചാമിമാരെക്കാളും കഷ്ടം: ജയഗീത

Malayalam News

Kerala News In English