എഡിറ്റര്‍
എഡിറ്റര്‍
ത്രിവേദിയുടെ രാജിയെച്ചൊല്ലി ആശയക്കുഴപ്പം; രാജി വെച്ചിട്ടില്ലെന്ന് മന്ത്രിയും സര്‍ക്കാറും
എഡിറ്റര്‍
Thursday 15th March 2012 9:00am

 

ന്യൂദല്‍ഹി: റെയില്‍വേ മന്ത്രി ദിനേഷ് ത്രവേദിയുടെ രാജിയെച്ചൊല്ലി ആശയക്കുഴപ്പം. ത്രിവേദി രാജിവെച്ചുവെന്ന് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരും റിപ്പോര്‍ട്ടു ചെയ്തു. ഇന്ന് രാവിലെ രാജിക്കത്ത് പ്രധാനമന്ത്രിയ്ക്ക് കൈമാറിയെന്നും രാജി പ്രധാനമന്ത്രി അംഗീകരിച്ചതായുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താന്‍ രാജിവെച്ചിട്ടില്ലെന്നും മമത തന്നോട് ഇതുവരെ രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ത്രിവേദി വ്യക്തമാക്കി. തന്റെ നിലപാട് പാര്‍ലിമെന്റില്‍ വ്യക്തമാക്കുമെന്നും പ്രധാനമന്ത്രിയോ മമതയോ പറഞ്ഞാല്‍ ഉടന്‍ രാജിവെക്കുമെന്നും ത്രിവേദി അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി പൊതുബജറ്റ് അവതരിപ്പിച്ചശേഷം മുകള്‍ റോയി പുതിയ റെയില്‍ മന്ത്രിയായേക്കുമെന്നാണ് വാര്‍ത്തകള്‍. ഇന്നലെ രാത്രി ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ യാത്രാനിരക്കു വര്‍ധിപ്പിക്കാനുള്ള തീരുമാനം മമതയോടോ പാര്‍ട്ടിയോടോ ആലോചിച്ചല്ല തീരുമാനിച്ചതെന്നും മനഃസാക്ഷിയനുസരിച്ചാണെന്നും മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതു തനിക്കു പ്രശ്‌നമല്ലെന്നും ത്രിവേദി വ്യക്തമാക്കി. ഇതിനിടെ വര്‍ദ്ധിപ്പിച്ച വാര്‍ത്താനിരക്കുകള്‍ കുറച്ചേക്കുമെന്നും സൂചനയുണ്ട്. പുതിയ മന്ത്രി മുകള്‍ റോയി കൊല്‍ക്കത്തയില്‍ നിന്നും ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബംഗാളിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പാര്‍ലമെന്റ് വളപ്പില്‍ നടക്കുന്ന തൃണമൂലിന്റെ ധര്‍ണയില്‍ പങ്കെടുക്കാനാണ് ദില്ലി യാത്രയെന്നാണ് വിശദീകരണം.

എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് റെയില്‍വേ യാത്ര നിരക്കുകളില്‍ വര്‍ധന വരുത്തുന്നത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്ന് കഴിഞ്ഞു. എം.പിയും പാര്‍ട്ടി വക്താവുമായ ഡെറിക് ഒബ്രീനാ വ്യക്തമാക്കി.

കോണ്‍ഗ്രസുമായി ത്രിവേദി ഒത്തുകളിക്കുകയാണെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഉപദേശമനുസരിച്ചാണ് നീങ്ങുന്നതെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. ദേശീയ ഭീകരപ്രവര്‍ത്തന വിരുദ്ധ കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പെടെ കേന്ദ്രത്തിന്റെ പല നടപടികളെയും എതിര്‍ത്തും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു ഭേദഗതികള്‍ അവതരിപ്പിച്ചും കോണ്‍ഗ്രസിബജറ്റ് അവതരിപ്പിച്ച മന്ത്രി രാജിവച്ചാല്‍ ആ ബജറ്റ് സഭ അംഗീകരിക്കണമോ എന്ന പ്രശ്‌നവുമുണ്ട്. കാരണം ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ അതു പാര്‍ലമെന്റിലെ ഇരു സഭകളുടെയും സ്വന്തമാണ്. പിന്നീട് അതിന്മേല്‍ തീരുമാനമെടുക്കേണ്ടത് സഭകളാണ്. സര്‍ക്കാരിനു വേണമെങ്കില്‍ ബജറ്റ് നിര്‍ദേശം മുഴുവന്‍ മാറ്റി ഭേദഗതി കൊണ്ടു വരാം. ഫലത്തില്‍ അത് സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങളുടെ തിരുത്തലാകും.

Malayalam news

Kerala news in English 

Advertisement