എഡിറ്റര്‍
എഡിറ്റര്‍
റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി
എഡിറ്റര്‍
Sunday 27th January 2013 2:32pm

തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം റെയില്‍വേ വെട്ടിച്ചുരുക്കി. ട്രെയിനുകളില്‍ സുരക്ഷയ്ക്കായി 400 പോലീസുകാരെ നിയമിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

Ads By Google

ഇതില്‍ ആദ്യ പകുതിയായ 200 പേരെ നിയോഗിച്ചിരുന്നു. എന്നാല്‍ നൂറ് പോലീസ് ഉദ്യോഗസ്ഥരെ മതിയെന്ന നിലപാടിലാണ് റെയില്‍വേ. സുരക്ഷാ ഉദ്യോഗ്സ്ഥരുടെ ചിലവ് പകുതി റെയില്‍വേയും പകുതി കേരള സര്‍ക്കാരുമാണെന്നായിരുന്നു തീരുമാനിച്ചിരുന്നത്.

കേരളത്തില്‍ ട്രെയിന്‍ യാത്രക്കിടെ ബലാത്സംഗത്തിനിരയായി സൗമ്യ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ട്രെയിനില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സുരക്ഷയ്ക്കായി 400 പേരെ നിയമിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. 406 പോലീസ് ഉദ്യോഗ്സ്ഥരാണ് നിലവില്‍ റെയില്‍വേയിലുള്ളത്. പുതുതായി നിയമിച്ച 200 പേരില്‍ 39 പേര്‍ വനിതാ ഓഫീസര്‍മാരാണ്.

സര്‍ക്കാര്‍ തീരുമാനിച്ച 400 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ പോലും എല്ലാ ട്രെയിനുകളിലേക്കുമുള്ള ഉദ്യോഗസ്ഥരാകില്ല എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ എണ്ണം റെയില്‍വേ വെട്ടിച്ചുരുക്കിയിരിക്കുന്നത്.

Advertisement