Categories

കുടിവെള്ള പ്ലാന്റും ഏഴ് ട്രെയിനും; ദാഹം തീരാതെ കേരളം

ന്യൂദല്‍ഹി: തിരുവനന്തപുരം ആസ്ഥാനമാക്കി പെനിസുലാര്‍ സോണ്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തും ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തതും കേരളത്തിന് തിരിച്ചടിയായി. കേരളത്തിന് ഏഴ് ട്രെയിനുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരുവനന്തപുരത്ത് ഒരു കുടിവെള്ള ബോട്ടലിങ് പ്ലാന്റ് നല്‍കി കേരളത്തിനോട് ദാഹമടക്കാന്‍ പറഞ്ഞിരിക്കയാണ് മമത.

ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്താരിക്കുന്നതോടെ അത് കേരളത്തിന്റെ ചരക്ക് യാത്രാ നീക്കത്തെ വലിയ തോതില്‍ ബാധിക്കും. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് ഇത് തിരിച്ചടിയാകും. ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ചരക്ക് നീക്കത്തിന് കൂടുതല്‍ സൗകര്യം ആവശ്യമായി വരും. ഇത് പരിഹരിക്കാന്‍ കൂടുതല്‍ ഗുഡ്‌സ് ട്രെയിനുകളെ ആശ്രയിക്കുന്നതോടെ അത് റെയില്‍ ഗതാഗതത്തിന് തടസമാകും.

മമത ബാനര്‍ജി അവതരിപ്പിച്ച രണ്ടാം റെയില്‍വെ ബജറ്റില്‍ പുതിയ നാല് തീവണ്ടികളും ഒരു മെമു സര്‍വീസും രണ്ട് പുതിയ പാസഞ്ചര്‍ തീവണ്ടികളും മാത്രമാണുള്ളത്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അന്തിമ അനുമതി നല്‍കിയതാണ് മറ്റൊന്ന്. എന്നാല്‍ കോച്ച് ഫാക്ടറിക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചതാണ്. ചേര്‍ത്തല വാഗണ്‍ ട്രാക്കിനെക്കുറിച്ചും ബാംഗ്ലൂര്‍ സര്‍വ്വീസിനെക്കുറിച്ചും ബജറ്റ് ഒന്നും പറയുന്നില്ല.

കേരളത്തിന് ലഭിച്ചത്

മുംബൈ-എറണാകുളം തുരന്തോ എക്‌സപ്രസ്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സപ്രസ്, പൂണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ്, കാസര്‍കോട്, ബേപ്പൂര്‍, തലശേരി തുറമുഖങ്ങളിലേക്ക് റയില്‍ കണക്ടിവിറ്റി, മധുര-കോട്ടയം, ഡിണ്ടിഗല്‍- കുമളി , തലശേരി-മൈസൂര്‍ , കോഴിക്കോട്- അങ്ങാടിപ്പുറം, ചങ്ങന്നൂര്‍-അടൂര്‍-കൊട്ടാരക്കര-തിരുവനന്തപുരം, പുനലൂര്‍-തിരുവനന്തപുരം ലൈനുകള്‍ സര്‍വ്വെ. എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കല്‍, ഹിമാചല്‍ -കന്യാകുമാരി ട്രെയിന്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.