എഡിറ്റര്‍
എഡിറ്റര്‍
കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് മെമ്മറി കാര്‍ഡ് തേടി; മെമ്മറി കാര്‍ഡ് കാക്കനാടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന് സുനിയുടെ മൊഴി
എഡിറ്റര്‍
Sunday 2nd July 2017 11:48am

കൊച്ചി: നടി കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത് നടി ആക്രമിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് തേടിയാണെന്ന് പൊലീസ്.

മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ് അവിടെ കൈമാറിയതെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയതായും പൊലീസ് വ്യക്തമാക്കി.


Dont Miss ബി.ജെ.പി പ്രവര്‍ത്തകരെ നടുറോഡില്‍ ‘കൈകാര്യം’ ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി യോഗി ആദിത്യനാഥിന്റെ പ്രതികാര നടപടി


കഴിഞ്ഞ ദിവസമാണ് കാവ്യയുടെ കാക്കനാട്ടെ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും സിസി ടിവി ദൃശ്യങ്ങളും കമ്പ്യൂട്ടര്‍ രേഖകളും പണമിടപാട് രേഖകളും ശേഖരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കാവ്യയുടെ വീട്ടിലും പൊലീസ് പരിശോധനയ്ക്കായി എത്തിയിരുന്നില്ലെങ്കിലും വീട് അടച്ചിട്ടതിനാല്‍ തന്നെ പരിശോധന നടത്താന്‍ സാധിച്ചിരുന്നില്ല.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദീലീപിനെ ബ്ലാക്‌മെയില്‍ ചെയ്തു പണം ചോദിച്ചു ജയിലില്‍ നിന്നും സുനി എഴുതിയ കത്തില്‍ കാക്കനാട്ടെ സ്ഥാപനത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു.

കുറ്റകൃത്യത്തിന് ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്തു സുനില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് സ്ഥാപനത്തില്‍ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

അതേസമയം മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന സുനിയുടെ മൊഴി പൂര്‍ണമായും വിശ്വാസിത്തിലെടുക്കില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Advertisement