എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എമാരെ തേടി ഉദ്യോഗസ്ഥ സംഘം; ശശികല എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടുകളില്‍ പരിശോധന
എഡിറ്റര്‍
Saturday 11th February 2017 11:06am

mlas
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ സംഭവങ്ങള്‍ തുടരുന്നു. ശശികല തനിക്കൊപ്പമുള്ള എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന കാഞ്ചീപുരം കൂവത്തൂരിലെ റിസോര്‍ട്ടുകളില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

എം.എല്‍.എമാരെ ശശികല അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്ന് നേരത്തെ പനീര്‍ശെല്‍വം അനുഭാവികള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എമാര്‍ എവിടെയെന്ന് കണ്ടെത്താന്‍ മദ്രാസ് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാവിലെ ആറുമണിയോടെ റിസോര്‍ട്ടുകളിലെത്തിയ റവന്യൂ വകുപ്പു സംഘം ഇവിടെയുള്ള 120 ഓളം എം.എല്‍.എമാരുമായി നേരിട്ടു കണ്ടു സംസാരിക്കുകയാണ്. സംഘത്തില്‍ കാഞ്ചീപുരം കളക്ടറും തഹസില്‍ദാറും എസ്.പിയുമുണ്ട്.


Also Read: യൂണിവേഴ്‌സിറ്റി കോളേജിനെ നന്നാക്കാന്‍ പെണ്‍കുട്ടികള്‍ ഉണരണമെന്ന് അരുന്ധതി


അതേസമയം, റിസോര്‍ട്ടുകളില്‍ നിന്നും പുറത്തു കടന്ന എം.എല്‍.എമാര്‍ തങ്ങളെ ആരും തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലും ശശികലയ്‌ക്കെതിരെ എം.എല്‍.എമാരില്‍ ആരും മൊഴി നല്‍കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement