കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ ഒന്നേക്കാല്‍ കോടിയുടെ ഇലക്‌ട്രോണിക് സാധനങ്ങള്‍ പിടികൂടി. നികുതി വെട്ടിച്ച കടത്താന്‍ ശ്രമിച്ച സാധനങ്ങളാണ് പിടികൂടിയത്. അതേസമയം, കള്ളക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സൂചന ലഭിച്ചിട്ടുണ്ട്. കള്ളക്കടത്തിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കസ്റ്റംസ് വിഭാഗം അറിയിച്ചു. ഇതിന്റെ ഭാഗമായി ഡി ആര്‍ ഐ യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ മൂന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ നിന്ന് കാറില്‍ കൊണ്ടു പോവുകയായിരുന്ന ഒന്നേമുക്കാല്‍ കോടിയുടെ ഇലക്‌ട്രോണിക് സാധനങ്ങള്‍ ഡറയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ) പിടിച്ചെടുത്തിരുന്നു.

Subscribe Us:

അതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ റെയ്ഡ് നടത്തിയത്. വിലകൂടിയ വാച്ചുകളും ക്യാമറകളുമാണ് പിടിച്ചെടുത്തത്.