Categories

Headlines

റെയ്ഡ് രണ്ട് ദിവസം കൂടി; താരങ്ങളെ ചോദ്യം ചെയ്യും

മോഹന്‍ലാലിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരശോധനക്കെത്തിയപ്പോള്‍

കൊച്ചി: സൂപ്പര്‍ താരങ്ങളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടത്തുന്ന പരിശോധന രണ്ട് ദിവസം കൂടി തുടരും. കൊച്ചി, ചെന്നൈ, ഊട്ടി, ബാംഗ്ലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി 20 കേന്ദ്രങ്ങളിലായാണ് പരിശോധന. താരങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടക്കുന്ന പരിശോധനയില്‍ ദക്ഷിണേന്ത്യയിലെ എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റിലെയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. 250 ഓളം പേരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്.

അതേസമയം ആരുടെയെങ്കിലും പരാതിപ്രകാരമാണോ പരിശോധനയെന്നതിന് വ്യക്തമായ സൂചനകളൊന്നും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ല. മാസങ്ങളായി സൂപ്പര്‍ താരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇത്തരത്തിലൊരു റെയ്ഡ് നടത്താന്‍ കഴിയൂവെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സൂചന.

രാവിലെ ആറ് മണിക്ക് തുടങ്ങിയ പരിശോധനയില്‍ താരങ്ങളുടെ സ്വത്തുക്കള്‍, ഭൂമി ഇടപാടുകള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. അതേസമയം മമ്മൂട്ടിയുടെ കൊച്ചിയുടെ വീട്ടില്‍ നിന്ന് 22 ലക്ഷത്തിന്റെ കറന്‍സി കണ്ടെടുത്തു. മമ്മൂട്ടി 1.5 കോടി രൂപ പ്രതിഫലം വാങ്ങിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടില്‍ രണ്ട് ലോക്കറുകള്‍ ഇതുവരെ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. താരം ഇന്ന് രാത്രിയോടെ തന്നെ കൊച്ചിയിലെത്തുമെന്ന് സൂചനയുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഈ മുറികള്‍ തുറന്ന് പരിശോധിക്കും.

ചെന്നൈയിലെ മമ്മൂട്ടിയുടെ വസതിയില്‍ പരിശോധന നടക്കുമ്പോള്‍ താരം വീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പരിശോധനയോട് താരങ്ങള്‍ സഹകരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മോഹന്‍ലാലിന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ രണ്ട് ആനക്കൊമ്പുകള്‍ കണ്ടെത്തി. മോഹന്‍ലാലിന്റെ വീട്ടില്‍ രണ്ട് ബയോമെട്രിക്ക് ലോക്കറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ലോക്കറുകള്‍ മോഹന്‍ലാലിന്റെയോ ഭാര്യയുടെ കൈവിരല്‍ ഉപയോഗിച്ച് മാത്രമേ തുറക്കാന്‍ കഴിയൂ. മോഹന്‍ലാല്‍ നാളെയോടെ വീട്ടിലെത്തിയാല്‍ ഇവ തുറന്ന് പരിശോധിക്കും. മോഹന്‍ലാലിന്റെ ഡ്രൈവറും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ബ്ലാക്കായും വൈറ്റായും ആന്റണി പണമിടപാട് നടത്തിയതിന്റെ തെളിവ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത് സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കെ.എ റഊഫ് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തനിക്കെതിരെ നടക്കുന്ന നീക്കത്തിന് പിന്നില്‍ ഒരൂ സൂപ്പര്‍ താരമുണ്ടെന്നും അദ്ദേഹത്തിന് അനധികൃത സ്വത്തുക്കളുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ചില സൂചനകളുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ താരങ്ങള്‍ക്കെതിരെ പല ഭാഗത്തു നിന്നും അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടിട്ടുണ്ടെന്നും ഇവര്‍ മാസങ്ങളായി എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പറയുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന വാര്‍ത്താ കുറിപ്പില്‍ സൂചിപ്പിക്കുമെന്നാണ് കരുതുന്നത്. കൊച്ചിയിലെത്തുന്ന താരങ്ങളെ നാളെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം താരങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിനെതിരെയും അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നതിനെതിരെയും ഫാന്‍സ് അസോസിയേഷനുകള്‍ രംഗത്ത് വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ താരങ്ങളെ കുറ്റവാളികളെപ്പോലെയാണ് അവതരിപ്പിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം.

2 Responses to “റെയ്ഡ് രണ്ട് ദിവസം കൂടി; താരങ്ങളെ ചോദ്യം ചെയ്യും”

  1. RAJAN Mulavukadu.

    വരവില്‍ കവിഞ്ഞ സ്വത്തു മംമൂട്ട്യും,മോഹന്‍ ലാലും സംഭദിചിട്ടുന്റെങ്കില്‍ ::::::::::::::::———-*************
    അവരെ കേരള സര്‍കാരിന്റെ പരസ്യങ്ങളില്‍ നിന്നും അവരെ ഒഴിവാക്കണം.
    കേരള സര്‍ക്കാരിന്റെ ബ്രാന്‍ഡ്‌ അമ്പസ്സിദര്‍ പദവികള്‍ അവരില്‍ നിന്നും ഉടന്‍ മാറ്റണം.
    കേരള സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന പദവികളും,ആനുകൂല്യങ്ങളും ഉടന്‍ പിന്‍വലിക്കണം.
    മോഹന്‍ ലാല്‍ ലറ്റ്..കേണല്‍ പദവി തിരികെ നല്‍കണം, അതിനു തയ്യാറായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ആ പദവി തിരിച്ചെടുക്കണം.
    ജനങ്ങള്‍ക്ക്‌ മാതൃക ആകെണ്ടാവര്‍ ഈതരത്തില്‍ ജനങ്ങളെയും,
    നിയമത്തെയും കഭാളിപ്പിക്കരുത്….
    ഈതു എല്ലാവര്ക്കും ഒരു മുന്നരിയിപ്പയിരിക്കണം…..

  2. ab

    shame on these people… they could have followed” law of the land ” atleast after getting so much of respect and admiration..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.