Administrator
Administrator
ധനകാര്യ സ്ഥാപനങ്ങളിലെ റെയ്ഡ്: നാല് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്
Administrator
Saturday 7th May 2011 12:45pm

indian-moneyകൊച്ചി: കൊച്ചിയിലെ നാല് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. കണക്കുകളില്‍ കൃത്രിമം കാണിച്ചതിനാണ് കേസ്.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ന് രാവിലെ റെയ്ഡ് നടന്നിരുന്നു. മിക്ക സ്ഥാപനങ്ങളിലും കണക്കുകളില്‍ കൃത്രിമം കാണിച്ചതായി റെയ്ഡില്‍ വ്യക്തമായി. കേസെടുത്ത് നാല് സ്ഥാപനങ്ങളില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണമിടപാട് നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ ലൈസന്‍സ് ആവശ്യമാണ്.

സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊച്ചിയിലെ മിക്ക ധനകാര്യ സ്ഥാപനങ്ങളിലും ഇന്ന് രാവിലെ റെയ്ഡ് നടത്തിയത്. മിക്ക സ്ഥാപനങ്ങളും 20മുതല്‍ 25% വരെ പലിശയാണ് ഈടാക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Advertisement