കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ടിന്റെ കോഴിക്കോട്ടെ പ്രസിദ്ധീകരണ ശാലയില്‍ പോലീസ് റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥാപനത്തിലാണ് ആലുവ പോലീസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.