എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം ബ്ലേഡ് മാഫിയാ കേന്ദ്രങ്ങളില്‍ റെയ്ഡ്
എഡിറ്റര്‍
Sunday 3rd November 2013 12:47pm

blade

തിരുവന്തപുരം: തിരുവനന്തപുരത്തെ ബ്ലേഡ് മാഫിയ കേന്ദ്രങ്ങളില്‍ റെയ്ഡ്. എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. തിരുവന്തപുരത്തെ നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നു.

ഒമ്പത് പേരെ പരിശോധനയില്‍ പിടികൂടി. 1,46,000 രൂപ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 40 ആധാരങ്ങള്‍,  17 ബ്ലാങ്ക് പേപ്പറുകള്‍, 27 മുദ്രപത്രങ്ങളും എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തിരുന്നു. നെയ്യാറ്റിന്‍കര പനച്ചിമൂട് സ്വദേശികളായ ശരത്, സീനു എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് ബ്ലേഡ് മാഫിയ സംഘത്തില്‍ പെട്ട രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനി, ജോണ്‍ എന്നിവരാണ് അറസ്റ്റിലായത്.

ആഴ്ചകള്‍ക്ക് മുമ്പ് ബ്‌ളേഡ് മാഫിയ ഒരു കുടുംബത്തിന്റെ വീട് തകര്‍ത്തിരുന്നു.

Advertisement