കൊച്ചി: മണിച്ചെയിന്‍ കമ്പനിയായ ബിക് മാര്‍ക്കിന്റെ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി. കമ്പനിയ്‌ക്കെതിരായി ലഭിച്ച പരാതിയെത്തുടര്‍ന്നു നടത്തിയ റെയ്ഡില്‍ കമ്പനി എം.ഡി ബിജു കര്‍ണനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

വയനാട് എസ്.പി ജെ.ജയനാഥിന്റെ നേതൃത്വത്തില്‍ കാലടി, ആലുവ,കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടന്ന ഓഫീസുകള്‍ സീല്‍ ചെയ്തിരിക്കുകയാണ്. കൂടാതെ കമ്പനിയുടെ മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.