തൃശൂര്‍: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആംവെയുടെ ഓഫീസുകളില്‍ പോലീസ് പരിശോധന നടത്തുന്നു. ആംവെയുടെ കേരളത്തിലെ പ്രധാന ഓഫീസുകളില്‍ ഒരേസമയമാണ് റെയ്ഡ് നടത്തുന്നത്.

ആംവെയ്‌ക്കെതിരെ വിവിധ ജില്ലകളില്‍ നിന്നും ലഭിച്ച പരാതികളെ തുടര്‍ന്നാണ് റെയ്ഡ്. മള്‍ട്ടിലെവര്‍ മാര്‍ക്കറ്റിംഗിലെ നിയമങ്ങള്‍ക്കു വിരുദ്ധമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്, ഉല്പന്നങ്ങള്‍ക്ക് അന്യായമായി വില ഈടാക്കുന്ന തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

ആംവെയുടെ തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, കൊച്ചി, കോട്ടയം ഓഫീസുകളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്. ഉത്തരമേഖലാ എ.ഡി.ജി.പിയാണ് മലബാര്‍ മേഖലയിലെ റെയ്ഡിന് നേതൃത്വം നല്‍കുന്നത്. റെയ്ഡില്‍ ആംവെയുടെ നിരവധി ഉല്‍പന്നങ്ങളും, രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തു.