തിരുവനന്തപുരം: ഗോകുലം ഫിനാന്‍സിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലുമുളള ശാഖകളിലാണ് റെയ്ഡ് നടത്തുന്നത്. രാവിലെ എട്ടുമണി മുതലാണ് റെയ്ഡ് ആരംഭിച്ചത്.

ഗോകുലം ഫിനാന്‍സിന്റെ കേരളത്തിലെ 30 ശാഖകളിലും തമിഴ്നാട്ടിലെ 25 ശാഖകളിലുമാണ് പരിശോധന നടന്നത്. ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും വീടുകളിലും പരിശോധന നടക്കുകയാണ്.


Dont Miss തുര്‍ക്കി ഹിതപരിശോധനയില്‍ 25ലക്ഷം കള്ളവോട്ടുകളെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷിച്ച ദൗത്യസംഘത്തിന്റെ വെളുപ്പെടുത്തല്‍ 


ഗോകുലം ഫിനാന്‍സ് നികുതി വെട്ടിപ്പ് നടത്തുന്നതായി നേരത്തെ ആദായനികുതി വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളായി ഗോകുലം ഫിനാന്‍സിനെ നിരീക്ഷിച്ച് വരികയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് റെയ്ഡ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.