ഗ്വാളിയോര്‍ : ഗ്വാളിയോറിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറപ്പെട്ട എ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുലിന്റെ വാഹനവ്യൂഹം ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. രാഹുലിനെ അടുത്ത് കാണുന്നതിനു വേണ്ടിയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്.

തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും ലാത്തിച്ചാര്‍ജ് നടത്തി. ഇതിനു ശേഷമാണു രാഹുലിന്റെ വാഹനവ്യൂഹത്തിന് കടന്ന് പോകാനായത്.