എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ച് രാഹുല്‍
എഡിറ്റര്‍
Friday 17th January 2014 5:20pm

rahul-g

ന്യൂദല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തെ യു.പി.എ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടി രാഹുല്‍ ഗാന്ധി എ.ഐ.സി.സി സമ്മേളനത്തില്‍.
സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഏറ്റവും വലിയ നേട്ടമാണ് വിവരാവകാശ നിയമമെന്നും ഒരു സമ്മര്‍ദവുമില്ലാതെയാണ് സര്‍ക്കാര്‍ ഇതു പാസാക്കിയതെന്നും രാഹുല്‍ പറഞ്ഞു.

പഞ്ചായത്ത് രാജും ആധാറും മറ്റു പ്രധാനനേട്ടങ്ങളില്‍ ചിലതാണ്. അഴിമതിക്കെതിരെ കൂടുതല്‍ നിയമങ്ങള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. ആറ് നിയമങ്ങള്‍ കൂടി പാസാക്കും. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ്് രാജ്യത്തന്റെ ചരിത്രത്തില്‍ പ്രധാന വഴിത്തിരിവാകും.

കോണ്‍ഗ്രസില്‍ വനിതാ പ്രാധിനിത്യം ഉയര്‍ത്തും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ 50 ശതമാനം വനിതകളായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

വിയര്‍പ്പും ചോരയും കൊടുക്കുന്നവന്റെ ശബ്ദമാണ് ജനാധിപത്യം. ജനാധിപത്യത്തെ ഏകാധിപത്യഭരണമാക്കാനായി വിട്ടുനല്‍കാനാവില്ലെന്ന് മോഡിക്കെതിരെ ഒളിയമ്പൈയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അധികാരം കൈമാറിയത് കോണ്‍ഗ്രസാണ്.

12 സിലിണ്ടറുകള്‍ സബ്‌സിഡിയായി കൊടുക്കണമെന്ന് രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
വരുന്ന തിരഞ്ഞെടുപ്പില്‍ 15 സീറ്റില്‍ പ്രവര്‍ത്തകര്‍ പറയുന്നവരെ സ്ഥാനാര്‍ഥിയാക്കും. ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ പിന്നീട് വരുന്ന തിരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം ഈ രീതി നടപ്പിലാക്കും.

പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് എം.പിമാരായിരിക്കും. പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്തായിരിക്കം തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുക. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement