എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ സത്യത്തില്‍ നിന്ന് ഒളിച്ചോടുന്നു: ബി.ജെ.പി
എഡിറ്റര്‍
Tuesday 28th January 2014 9:31am

ravi-shankar-prasad

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബി.ജെ.പിയുടെ മറുപടി.

രാഹുലിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും സത്യത്തില്‍ നിന്ന് ഒളിച്ചോടാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു

രാഹുലിന് അഴിമതി, പണപ്പെരുപ്പം, ദുര്‍ബലമായ യു.പി.എ സര്‍ക്കാരിന്റെ ഭരണം എന്നിവയ്ക്ക് നല്‍കാന്‍ ഉത്തരങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് കലാപത്തില്‍ കോടതി ക്ലീന്‍ ചിറ്റ് നല്‍കിയാലും കലാപം നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്നത് മോഡിയായിരുന്നു.

മോഡിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കലാപത്തെ കൂടുതല്‍ രൂക്ഷമാക്കാനാണ് അന്നത്തെ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചതെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.

സിഖ് കലാപത്തെയും ഗുജറാത്ത് കലാപത്തെയും ഒരുപോലെ കാണരുതെന്നും സിഖ് കലാപത്തെ തടയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ബി.ജെ.പി ഭരണം ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നതില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നയാളാണെന്നും
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ തറപറ്റിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisement