എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍നഗര്‍ ഇരകളെ കുറിച്ചുള്ള പരാമര്‍ശം: പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടിലെന്ന് രാഹുല്‍
എഡിറ്റര്‍
Friday 8th November 2013 2:25pm

rahulsad

ന്യൂദല്‍ഹി: ##മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ##രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി.

കലാപബാധിതരെ പാക് ചാര സംഘടനയായ ഐ.എസ്.ഐ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. താന്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

ഒക്ടോബര്‍ 23ന് രാജസ്ഥാനിലും ഒക്ടോബര്‍ 24 ന് മധ്യപ്രദേശിലും നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഐ.എസ്.ഐ കലാപ ഇരകളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പരാമര്‍ശം.

പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച്ച വിശദീകരണം നല്‍കാന്‍ നാല് ദിവസം കൂടി കമ്മീഷന്‍ അനുവദിച്ചിരുന്നു.

രാഹുല്‍ ഗാന്ധി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കാണിച്ചായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ബി.ജെ.പിയുടെ പരാതി പ്രകാരമായിരുന്നു നോട്ടീസ്.

Advertisement