എഡിറ്റര്‍
എഡിറ്റര്‍
പരാജയഭീതി വരുമ്പോഴാണ് മോദി വിദ്വേഷം പ്രചരിപ്പിക്കുന്നത്: രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Monday 20th February 2017 10:15pm


ലഖ്‌നൗ: പരാജയ ഭീതി വരുമ്പോഴാണ് പ്രധാനമന്ത്രി മോദി വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ പരാജയം ഉറപ്പായതോടെയാണ് മോദി വിദ്വേഷമുണര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്നതെന്നും രാഹുല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു.


Also read കോഴിക്കോട് ദുര്‍മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു; ഗുരുതര പരിക്കുകളുമായി യുവതി ആശുപത്രിയില്‍


ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ നിര്‍മ്മിച്ചാല്‍ ശ്മാശനവും നിര്‍മിക്കണം. റംസാന് വൈദ്യുതി എത്തിയാല്‍ ദീപാവലിക്കും എത്തണമെന്ന് മോദി യു.പിയിലെ ഫത്തേഹ്പൂരില്‍ പ്രസംഗിച്ചിരുന്നതിനെതിരെയാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.

മോദി രാജ്യത്തെ പ്രധാനമന്ത്രിയാണ്. കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളാന്‍ അദ്ദേഹത്തിന് അധികസമയത്തിന്റെ ആവശ്യമില്ല എന്നിട്ടും അയാള്‍ അതിന് തയ്യാറാകുന്നില്ല. കടങ്ങള്‍ എഴുതിത്തള്ളാന്‍ നിരവധി തവണയാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് എന്നാല്‍ യു.പിയില്‍ അധികാരത്തിലെത്തിച്ചാല്‍ കടങ്ങള്‍ എഴുതിത്തള്ളാമെന്നാണ് മോദി ഇപ്പോള്‍ പറയുന്നത് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒട്ടും വ്യക്തമല്ല’. രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി ആക്കിയാല്‍ മാത്രമേ കര്‍ഷകരുടെ കടം എഴുതിത്തള്ളുകയുള്ളൂ എന്ന് മന്‍മോഹന്‍സിങ് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച രാഹുല്‍ തെരഞ്ഞെടുപ്പ് കാലത്ത് ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന മോദി പിന്നീട് അവ മറക്കുന്നയളാണെന്നും കുറ്റപ്പെടുത്തി.

Advertisement