കൊച്ചി: ഏഴ് വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുല്‍ എന്ന കുട്ടിയെ കുറിച്ചുളള അന്വേഷണം സി.ബി.ഐ അവസാനിപ്പിക്കുന്നു. കേസന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് കൊണ്ടാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് എറണാകുളം സി.ജെ.എം കോടതിയെ സി.ബി.ഐ അറിയിച്ചു.

കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Subscribe Us:

2005 മേയ് 18ന് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു മിനി ദമ്പതികളുടെ മകനായ രാഹുല്‍ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. വീടിനു സമീപത്ത പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. ആലപ്പുഴ പോലീസും െ്രെകം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ലാണ് എറണാകുളം സി.ജെ.എം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസില്‍ സംശയയിക്കപ്പെട്ട രാഹുലിന്റെ അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. കേസില്‍ 25 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു.

രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു.

Malayalam News

Kerala News In English