Categories

രാഹുല്‍ എന്നെ അടിച്ചു, ഡിംപി മഹാജന്‍

മുംബൈ: പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജനെ രണ്ടാം ഭാര്യയും കൈവിടുന്നു. തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തു വലിച്ചഴക്കുകയും ചെയ്തുവെന്ന് ഡിംപി മഹാജന്‍ പോലിസില്‍ പരാതി നല്‍കി.

നാലുമാസം മുമ്പാണ് രാഹുല്‍ മഹാജനും കൊല്‍ക്കത്ത മോഡല്‍ ഡിംപി ഗാഗുലിയും ഇമാജിന്‍ ടി വിയുടെ രാഹുല്‍ ദുല്‍ഹനിയ ലേ ജായേങ്കേ റിയാലിറ്റി ഷോയിലൂടെ വിവാഹിതരായത്.

പുലര്‍ച്ചെ വിളിച്ചുണര്‍ത്തി തന്റെ മൊബൈല്‍ ഫോണില്‍ വന്ന മെസേജ് എന്തായിരുന്നുവെന്ന് രാഹുല്‍ തിരക്കിയെന്നും എന്നാല്‍ രാഹുലിനോട് ഉറങ്ങാന്‍ പറഞ്ഞപ്പോള്‍ കോപാകുലനായി എണീറ്റ് തന്നെ മര്‍ദ്ദിക്കുകയും മുടിക്ക് പിടിച്ച നിലത്ത വലിച്ചിഴക്കുകയുമായിരുന്നുവെന്ന് 22 കാരിയായ ഡിംപി ഗാംഗൂലി പറഞ്ഞു. രാഹുലിന്റെ പേരില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ്് ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് രാഹുലിന്റെ പേരില്‍ ഗാര്‍ഗിക പീഡനത്തിന് കേസെടുക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും രാഹുല്‍ മഹാജന്റെ പരില്‍ കേസുണ്ട്.

തന്റെ ബാല്യകാല സഖിയായ ശ്വേതാസിങിനെ വിവാഹം കഴിച്ച രാഹുല്‍ ഭാര്യയെ ശാരീരികമായ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇരുവരും 2008ല്‍ വിവാഹമോചനം നേടുകയായിരുന്നു. എന്നും പ്രശസ്തിയില്‍ കഴിയാനായിരുന്നു രാഹുലിന് താല്‍പ്പര്യം. കളേഴ്‌സ് എന്ന ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ തന്റെ കൂടെ പങ്കെടുത്ത മോണിക്കാ ബേഡി, പായല്‍ റോഗാത്ഗി എന്നിവരുമായി രാഹുല്‍ അടുപ്പം കാണിച്ചിരുന്നു. തന്നെ ഉപദ്രവിക്കുന്നതായി പായലും പരാതിപ്പെട്ടിരുന്നു.
വിവാഹിതനായ ഒരാള്‍ തന്നെ ശല്യം ചെയ്യരുതെന്നായിരുന്നു പായലിന്റെ ആവശ്യം.

ബി ജെ പിയുടെ സമ്മുന്നത നേതാവായ പ്രമോദ് മഹാജന്റെ മകനായ രാഹുല്‍ പിതാവിന്റെ മരണത്തോടെയാണ് കൂടുതല്‍ പ്രശസ്തനായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.