എഡിറ്റര്‍
എഡിറ്റര്‍
വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കില്ല; എത്തിയാല്‍ തടയുമെന്ന് പൊലീസ്
എഡിറ്റര്‍
Thursday 8th June 2017 10:49am

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധനത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ചു കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ എതിര്‍ത്ത് പൊലീസ്. മന്‍ധസൗറിലെത്തുന്ന രാഹുല്‍ഗാന്ധിയെ തടയുമെന്നാണ് പൊലീസ് പറയുന്നത്. ഇാണ് രാഹുല്‍ഗാന്ധി ദല്‍ഹിയില്‍ നിന്നും മധ്യപ്രദേശില്‍ എത്തുന്നത്.

ജില്ലയില്‍ ഇപ്പോഴും പ്രതിഷേധം ആളിക്കത്തുകയാണെന്നും അതുകൊണ്ട് തന്നെ സാഹചര്യം അനുകൂലമാകുന്നതുവരെ ആരേയും അവിടേക്ക് കടത്തിവിടാന്‍ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നു. രാഹുല്‍ഗാന്ധി അവിടെ എത്തിയാല്‍ അദ്ദേഹത്തെ തടയുക തന്നെ ചെയ്യുമെന്ന് പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ സിങ് പറഞ്ഞു.


Dont Miss ഗോമാതാവിനും കാളപിതാവിനും വേണ്ടി പരിഹാസ്യമായ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ മോദി യൂറോപ്പില്‍ ചുറ്റിക്കറങ്ങി നല്ല സൊയമ്പന്‍ ബീഫ് കഴിക്കുന്നു; വി.എസ് 


കര്‍ഷക പ്രക്ഷോഭത്തിന് നേരെ നടത്തിയ പൊലീസ് വെടിവെപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മോദി മൗനം പാലിക്കുന്നതിനേയും കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു.

ഇന്ത്യയിലെ കര്‍ഷകരുടെ മരണത്തിന് വേണ്ടിയാണ് ബി.ജെ.പി യുടെ പ്രവര്‍ത്തനമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

കര്‍ഷക പ്രക്ഷോഭത്തിന് നേരെയുള്ള പൊലീസ് വെടിവെപ്പ് ബി.ജെ.പി എന്‍.ഡി.എ നേതൃത്വത്തിന് തന്നെ നാണക്കേടാണെന്നായിരുന്നു എ.ഐ.സി.സി വക്താവ് അഭിഷേക് സിങ്‌വി പ്രതികരിച്ചിരുന്നത്. വിഷയത്തില്‍ കര്‍ഷകരെ കുറ്റപ്പെടുത്തിക്കൊണ്ട് ബി.ജെ.പി നടത്തുന്ന പ്രചരണം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ഗാന്ധിയുള്‍പ്പെടെ കര്‍ഷകരുടെ വിഷമത്തില്‍ പങ്കുചേരാനെത്തുന്നവരെ തടയുന്ന ബി.ജെ.പി നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു.

Advertisement