എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മോഡിയുടെ കഥ തീര്‍ന്നു: ജയറാം രമേശ്
എഡിറ്റര്‍
Wednesday 6th November 2013 1:18pm

jairam-ramesh

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ##രാഹുല്‍ ഗാന്ധി ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ##ജയറാം രമേശ്. വരുന്ന  ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സമ്പൂര്‍ണ പരാജയമാകുമെന്നും ജയറാം രമേശ് പറഞ്ഞു.

നരേന്ദ്ര മോഡിയുടെ കാലം കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നും പറഞ്ഞ ജയറാം രമേശ് തിരഞ്ഞെടുപ്പില്‍ മോഡി പരജായപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കഥ അതോടെ തീരുമെന്നും പറഞ്ഞു.

രാഹുല്‍ ഗാന്ധിയില്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒരേയൊരു കാര്യം അദ്ദേഹം വല്ലാതെ കടന്നു ചിന്തിക്കുന്നു എന്നതാണ്. ദീര്‍ഘകാലത്തേക്ക് കോണ്‍ഗ്രസിനെ മുന്നോട്ട്  കൊണ്ടുപോകുന്നതിനെ കുറിച്ചാണ് രാഹുല്‍ ആലോചിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് വരെയുള്ള കുറഞ്ഞ കാലത്തേകുറിച്ചാണ് ഞങ്ങളുടെ ചിന്ത.

Advertisement