എഡിറ്റര്‍
എഡിറ്റര്‍
രാഹുലിന്റെ പോളിയോ തുള്ളിമരുന്ന് വിതരണം വിവാദത്തില്‍
എഡിറ്റര്‍
Friday 17th January 2014 1:25pm

rahul-g

ആലപ്പുഴ: കേരള സന്ദര്‍ശനത്തിനിടെ  കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തിയ പോളിയോ തുള്ളിമരുന്ന് പരിപാടി വിവാദത്തില്‍.

തുറവൂര്‍ ആശുപത്രിയില്‍ വെച്ചാണ് രാഹുല്‍ കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ തുറവൂര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറോട് വിശദീകരണം തേടുമെന്ന് ഡി.എം.ഒ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകനല്ലാത്തയാള്‍ തുള്ളി മരുന്ന് വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഡി.എം.ഒ തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം തേടിയത്.

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ യുവ കേരള പദയാത്രയില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ എത്തിയ രാഹുല്‍ ഗാന്ധി തുറവുര്‍ ആശുപത്രി സന്ദര്‍ശിക്കുകയും കുട്ടികള്‍ക്കുള്ള പ്രതിരോധ തുള്ളി മരുന്ന് വിതരണം നടത്തുകയും ചെയ്യുകയായിരുന്നു.

ഡി.എം.ഒയെ അറിയിക്കാതെ മരുന്ന് വിതരണം നടത്തിയ സംഭവത്തിലാണ് വിശദീകരണം ചോദിക്കുക.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം നേരെ ആലപ്പുഴയിലെത്തുകയായിരുന്നു.

ആലപ്പുഴയിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹം തുറവൂര്‍ ആരോഗ്യകേന്ദ്രത്തിലും സന്ദര്‍ശനം നടത്തിയത്. വയലാര്‍ രവി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Advertisement